Type Here to Get Search Results !

Bottom Ad

ഉളുവാര്‍ ഗവ. എല്‍.പി സ്‌കൂള്‍ യു.പി യായി ഉയര്‍ത്തണം: മുസ്ലിം ലീഗ്


കുമ്പള (www.evisionnews.in): ഉളുവാർ ഗവ: എൽ.പി. സ്കൂൾ യു.പി. സ്കൂളായി ഉയർത്തണമെന്ന് ഉളുവാർ ശാഖ മുസ്ലീം ലീഗ് കൗൺസിൽ യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു .പിന്നോക്ക വിഭാഗക്കാരും സാമ്പത്തികമായ് പിന്നോക്കം നിൽക്കുന്നവരും തിങ്ങി താമസിക്കുന്ന പ്രദേശമാണ് ഉളുവാറും പരിസര പ്രദേശങ്ങളും .എൽ .പി . സ്കൂളിൽ നിന്നും ഉപരിപഠനത്തിന് കിലോ മീറ്ററുകൾ ദൂരമുള്ള സ്കൂളുകളെയാണ് കുട്ടികൾ ആശ്രയിക്കുന്നത് ഗതാഗത സൗകര്യവും കുറവായ പ്രദേശമായതിനാൽ ഉപരിപഠനത്തിന് 5.കി.മി. കുട്ടികൾ കാൽനടയായ് സ്കൂളിൽ പോകേണ്ടിയും വരുന്നു. വിദ്യാർത്ഥികളുടെ പരാതിയിൽ ഇടപ്പെട്ട മനുഷ്യവകാശ കമ്മീഷൻ ഒരു വർഷം മുമ്പ് സർക്കാരിനോട് ഉളുവാർ എൽ .പി . സ്കൂൾ യു.പി. സ്കൂളായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എം. മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.ഹുസൈൻ ഉളുവാർ സ്വാഗതം പറഞ്ഞു.വി.പി. അബ്ദുൾ ഖാദർ ഉൽഘാടനം ചെയ്തു. ബി.എൻ മുഹമ്മദാലി, സയ്യിദ് ഹാദി തങ്ങൾ, യൂസഫ് ഉളുവാർ, മമ്മൂട്ടി മൊഗ്രാൽ, മുഹമ്മദ് കുഞ്ഞി ഉളവാർ, യൂസഫ് പാച്ചാണി, സിദ്ധീഖ് ദണ്ഡഗോളി,ഹുസൈൻ ഹാജി അൽ ഫസൽ, അബദുല്ല തൃക്കണ്ടം, കെ.എച്ച് സിദ്ധിഖ് സംസാരിച്ചു പുതിയ ശാഖ ഭാരവാഹികളായ് മുഹമ്മദ് കുഞ്ഞി അറബി (പ്രസിഡന്റ്) ഹുസൈൻ ഉളുവാർ (ജനറൽ സെക്രട്ടറി) അബ്ദുൾ റഹ്മാൻ കൊടുവ ( ട്രഷറർ) മാമു വലിയ വളപ്പ് ,മുഹമ്മദ് ഹാജി.എം (വൈസ് പ്രസി) ഹസൈനാർ ആലി, അൻസാർ ബത്തേരി (ജോ. സെക്ര) എന്നിവരെ തിരഞ്ഞെടുത്തു

Post a Comment

0 Comments

Top Post Ad

Below Post Ad