Type Here to Get Search Results !

Bottom Ad

വാട്സാപ്പിൽ വർഗീയ സന്ദേശം; രണ്ടു പേര്‍ അറസ്റ്റില്‍


കുമ്പള (www.evisionnews.in): വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ വാട്‌സ്ആപ് വഴി വോയ്‌സ് ക്ലിപ്പുകളും സന്ദേശങ്ങളും പ്രചരിപ്പിച്ചതിന് രണ്ട് പേരെ കുമ്പള സി.ഐ. വി.വി മനോജ്, മഞ്ചേശ്വരം എസ്.ഐ പി. പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഉപ്പള നവോദയ നഗറിലെ സന്തോഷ് കുമാര്‍ (22), ഹൊസങ്കടി കടമ്പാറിലെ നവാസ് (20) എന്നിവരാണ് അറസ്റ്റിലായത്. വര്‍ഗീയ ചുവയോടെ ഇരുവരും വാട്‌സ് ആപ്പില്‍ പരസ്പരം തര്‍ക്കിക്കുകയും ഇവരുടെ വോയ്‌സ് ക്ലിപ്പുകള്‍ മറ്റു ഗ്രൂപ്പുകളില്‍ വ്യാപകമായ രീതിയില്‍ പ്രചരിച്ചെന്നും പരാതിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.


keywords:kasaragod-kumbala-communal-violence-in-whatsapp

Post a Comment

0 Comments

Top Post Ad

Below Post Ad