Type Here to Get Search Results !

Bottom Ad

ഗുരുക്കളെ വന്ദിക്കാന്‍ ഓര്‍മയുടെ മുറ്റത്ത് അവര്‍ ഒരിക്കല്‍കൂടി ഒത്തുകൂടി

ഉദുമക്കാര്‍ കൂട്ടായ്മയാണ് ഉദുമയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും വിരമിച്ച അധ്യാപകരെ പങ്കെടുപ്പിച്ച് ഗുരുവന്ദനം സംഘടിപ്പിച്ചത്

ഉദുമ (www.evisionnews.in): വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിപ്പിച്ച അധ്യപകരും ശിഷ്യരും ഒത്തു കൂടിയ ഗുരുവന്ദനം പരിപാടി അവിസ്മരണീയമായി. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടിയ സന്തോഷം എല്ലാവരുടെയും മുഖത്ത് പ്രകടമായി. പഠിച്ച പല കുട്ടികളും ഉന്നത നിലയില്‍ എത്തിയതിന്റെ ആഹ്ലാദം അധ്യാപകരും പ്രസംഗത്തില്‍ പങ്ക് വെച്ചു. ഉദുമക്കാര്‍ കൂട്ടായ്മയാണ് ഉദുമയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും വിരമിച്ച അധ്യാപകരെ പങ്കെടുപ്പിച്ച് ഗുരുവന്ദനം സംഘടിപ്പിച്ചത്.

ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി അധ്യാപകര്‍ക്ക് ഉപഹാരം വിതരണം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. ടി.എ അബ്ദുല്‍ മജീദ് അധ്യാപകരെ ഷാളണിയിച്ചു. ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മാസ്റ്ററും കൂട്ടായ്മ അംഗവുമായ എം.കെ വിജയകുമാര്‍ അധൃക്ഷത വഹിച്ചു.

 പ്രിന്‍സിപ്പല്‍ കെ.വി അഷ്റഫ്, അസീസ് ഹാജി അക്കര, കെ.കസ്തൂരി, ഉദുമക്കാര്‍ കൂട്ടായ്മ കമ്മിറ്റി സെക്രട്ടറി ഫറൂഖ് കാസ്മി, ചെയര്‍മാന്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ പ്രസംഗിച്ചു.കെ.വി കരുണാകരന്‍, കെ.എം. അബ്ദുല്‍ റഹ്മാന്‍ (കോട്ടിക്കുളം ജി.യു.പി സ്‌കൂള്‍), കെ.എ ഗഫൂര്‍, കെ.പി ഗോപിനാഥന്‍, എം.പി വത്സല, എന്‍. യശോദ, ടി. ജാനകി, കെ. പ്രഭാകരന്‍, ടി. പ്രമോദ്, കാര്‍ത്ത്യായനി അരവിന്ദന്‍, കെ. വിശാലാക്ഷന്‍, കെ.വി. കരുണന്‍, കെ.പി രാഘവന്‍, പത്മാവതി വിശാലാക്ഷന്‍, എന്‍.കെ.വിലാസിനി, (ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍), എം. ശ്രീധരന്‍, കെ. മുഹമ്മദ് ശാഫി, വി.മുഹമ്മദ് റഫീഖ് (ഉദുമ ഇസ്ലാമിയ എ.എല്‍.പി സ്‌കൂള്‍), ടി.അല്‍ഫോണ്‍സ (ഉദുമ ഗവ. യു.പി സ്‌കൂള്‍), കെ.ജി അച്ചുതന്‍ (ബേക്കല്‍ ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍) കെ.നാരായണന്‍ (ജി.എഫ്.യു.പി.എസ് കോട്ടിക്കുളം) എന്നിവര്‍ക്ക് പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി. ഷഹനായി വിദ്വാന്‍ ഉസ്താദ് ഹസ്സന്‍ ഭായി ഷഹനായി കച്ചേരി അവതരിപ്പിച്ചു. അസുഖം കാരണം വീട്ടില്‍ വിശ്രമിക്കുന്ന അധ്യാപകരായ കണ്ടന്‍ കോരന്‍, കെ.അബ്ദുല്ല, കെ.മുത്തു, പി.കുഞ്ഞമ്പു എന്നിവരെ രാവിലെ വീട്ടില്‍ ചെന്ന് ആദരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad