കാസര്‍കോട് (www.evisionnews.in): പരവനടുക്കം സര്‍ക്കാര്‍ മഹിളാമന്ദിരത്തില്‍ നിന്ന് യുവതികളെ കാണാതായതായി പരാതി. തൃശൂര്‍ കൊടുങ്ങല്ലൂരിലെ പ്രഭാകരന്റെ മകള്‍ അളകദേവി (26), രാജപുരം പൂടങ്കല്ലിലെ കരിങ്ങൂല്‍ കല്ലിലെ ബാലകൃഷ്ണന്റെ മകള്‍ ഉഷ (18) എന്നിവരെയാണ് കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെ വസ്ത്രം കഴുകാനെന്ന് പറഞ്ഞാണ് ഇരുവരും മഹിളാമന്ദിരത്തില്‍ നിന്നുമിറങ്ങിയത്. പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണം നടത്തിയെങ്കിലും തിരിച്ചെത്താത്തതിനാല്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മേട്രന്‍ കെകെ ബിന്ദുവിന്റെ പരാതയിില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Kasaragod-missing-mahilamadiram
Post a Comment
0 Comments