കാസര്‍കോട് (www.evisionnews.in): അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ പ്രയാസം പരിഹരിക്കാന്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് സി.പി.എം സയാഹ്ന ധര്‍ണ്ണ നാളെ വിവിധ ലോക്കല്‍ കേന്ദ്രങ്ങളില്‍ നടക്കും. തിരക്കിട്ടെടുത്ത തീരുമാനം ജനങ്ങള്‍ക്ക് കടുത്ത ദുരിതമാണ് നല്‍കിയത്. അടിയന്തിര ശസ്ത്രക്രിയ നടത്താന്‍ പോലും കഴിയാതെ രോഗികള്‍ വലയുകയാണ്. ദശലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളുള്ള കേരളത്തില്‍ നിര്‍മാണ മേഖല നിശ്ചലമായി. കാര്‍ഷിക -കച്ചവട മേഖല പൂര്‍ണമായും സ്തംഭിച്ചു. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുന്നില്ല. കൂലി നല്‍കാന്‍ പണമില്ല. ഇത് തുടര്‍ന്നാല്‍ തൊഴിലാളികളും, സാധരണക്കാരും പട്ടിണിയിലേക്ക് തള്ളപ്പെടുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
Post a Comment
0 Comments