Type Here to Get Search Results !

Bottom Ad

നോട്ട് നിരോധനം: ദേശീയ പാതകളിൽ കുടുങ്ങിയത് നാല് ലക്ഷത്തോളം ട്രക്കുകളും ബസ്സുകളും; ഡ്രൈവര്‍മാരും ടൂറിസ്റ്റുകളും പട്ടിണിയില്‍


ന്യൂദല്‍ഹി (www.evisionnews.in): കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്നത് ലക്ഷക്കണക്കിന് ട്രക്കുകളും ബസ്സുകളും ടാക്‌സികളും. നാല് ലക്ഷത്തോളം ട്രക്കുകളാണ് വിവിധ ഹൈവേകളിലായി കുടുങ്ങിക്കിടക്കുന്നതെന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട് കോണ്‍ഗ്രസ് അറിയിച്ചു.

93 ലക്ഷം ട്രക്കുകളേയും 50 ലക്ഷത്തോളം ബസ്സുകളേയും ടൂറിസ്റ്റ് ടാക്‌സികളേയും നോട്ട് നിരോധനം നേരിട്ട് ബാധിച്ചിട്ടുണ്ട്. 500, 1000 നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ബുദ്ധിമുട്ടുന്ന എട്ട് ലക്ഷത്തോളം ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഉണ്ടെന്നും എ.ഐ.എം.ടി.സി വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സര്‍വീസ് നടത്തുന്ന ഏതാണ്ട് 4 ലക്ഷത്തോളം ട്രക്കുകള്‍ ഉണ്ട്. 8 ലക്ഷത്തോളം ഡ്രൈവര്‍മാരേയും കണ്ടക്ടര്‍മാരേയും ഇത് നേരിട്ട് ബാധിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ബാങ്കുകളിലും എ.ടി.എമ്മുകളിലും നീണ്ട ക്യൂവാണ് നിലവിലുള്ളത്.

പല ഭാഗങ്ങളിലുമുള്ള എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ബാങ്കുകളില്‍ എത്ര സമയം ക്യൂ നിന്നാലും പണം ലഭിക്കുന്നില്ല. ലഭിക്കുകയാണെങ്കില്‍ തന്നെ പരിമിതമായ പണമാണ് ലഭിക്കുന്നത്. ഇത് ഗതാഗത സംവിധാനത്തെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്.




പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ പാല്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം താറുമാറാകും. കൈയില്‍ ഒരു പൈസ പോലും ഇല്ലാതെ ഡ്രൈവര്‍മാരും ടൂറിസ്റ്റുകളും ഹൈവേകളില്‍ പട്ടിണിയിലാണ്. അവരെ സഹായിക്കാന്‍ അവിടെ ആരും ഇല്ല.

Post a Comment

0 Comments

Top Post Ad

Below Post Ad