കാസർകോട് (www.evisionnews.in): കേരളത്തിലെ സഹകരണ ബാങ്കുകൾക്ക് പ്രത്യേകതയൊന്നുമില്ലെന്നും രാജ്യത്തെ ഒരു സഹകരണ ബാങ്കുകൾക്കും നോട്ട് നിരോധനത്തെ തുടർന്ന് ഉളവായ നോട്ട് കൈമാറ്റത്തിന് അനുമതി നൽകിയിട്ടില്ലെന്നും ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഇ-വിഷൻ ന്യൂസിനോട് പറഞ്ഞു. സഹകരണ ബാങ്കുകളെ പൂട്ടിക്കാൻ കേന്ദ്രം ശ്രമിക്കുന്നില്ല. അവിടെയുള്ള കള്ളപ്പണ നിക്ഷേപത്തെ പുറത്ത് കൊണ്ടുവരാനാണ് റിസർവ് ബാങ്ക് ശ്രമിക്കുന്നത്. ബുധനാഴ്ച നടക്കുന്ന സഹകരണ ബാങ്ക് ബന്ദിനോട് കാസർകോട്ടെ ബി ജെ പി ഭരിക്കുന്ന ബാങ്കുകൾ എങ്ങനെ പ്രതികരിക്കുമെന്ന് ചോദിച്ചപ്പോൾ അത് കാസർകോട് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
keywords:kerala-kasarkode-coperative-bank-k-surendran
Post a Comment
0 Comments