ചട്ടഞ്ചാല്‍ (www.evisionnews.in): ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളക്ക് ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. സാമൂഹ്യശാസ്ത്ര- പ്രവൃത്തി പരിചയ- ഐടി മേളയാണ് തിങ്കളാഴ്ച നടന്നത്. ചൊവ്വാഴ്ച രാവിലെ മുതല്‍ ശാസ്ത്ര- ഗണിതശാസ്ത്ര മേള നടക്കും.
പ്രവൃത്തി പരിചയമേളയില്‍ കാസര്‍കോട് (48794) പോയന്റോടെ ഓവറോള്‍ ചാമ്പ്യന്മാരായി. ഹൊസ്ദുര്‍ഗ് (47592), ചെറുവത്തൂര്‍ (45881) പോയിന്റുകള്‍ നേടി തൊട്ടുപിന്നിലെത്തി. സാമൂഹ്യശാസ്ത്ര മേളയില്‍ ഹൊസ്ദുര്‍ഗ് (161), ചെറുവത്തൂര്‍ (157), കാസര്‍കോട് (152) ജേതാക്കളായി. ഐടി മേളയില്‍ ചെറുവത്തൂര്‍ (117), കാസര്‍കോട് (115), ഹൊസ്ദുര്‍ഗ് (79) എന്നീ സബ്ജില്ലകള്‍ ആദ്യ മൂന്നുസ്ഥാനത്തെത്തി.
സ്‌കൂള്‍തലത്തില്‍ എല്‍പി പ്രവൃത്തി പരിചയ മേളയില്‍ കുമ്പളപ്പള്ളി എസ്‌കെജിഎംഎയുപി സ്‌കൂളും കാസര്‍കോട് ജിയുപിഎസും കീക്കാന്‍ ജിയുപിഎസും ആദ്യസ്ഥാനത്തെത്തി. യുപിയില്‍ കുമ്പളപ്പള്ളിയും കീക്കാനവുമാണ് ജേതാക്കള്‍. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ദുര്‍ഗ കാഞ്ഞങ്ങാടും ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറിയും രാവണീശ്വരം ഹയര്‍സെക്കന്‍ഡറിയും ആദ്യ മൂന്നുസ്ഥാനത്തെത്തി.
ഐടി മേളയില്‍ കൈക്കോട്ടുകടവ് പിഎംഎസ്എപിടി സ്‌കൂളും കാസര്‍കോട് മഡോണ എയുപിഎസും എടനീര്‍ സ്വാമിജീസ് സ്‌കൂളും മുന്നിലെത്തി.
Post a Comment
0 Comments