പാലക്കാട്: പാലക്കാട് ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വടക്കേക്കര കടമ്പഴിപ്പുറം വായില്യാകുന്ന് ഗോപാലകൃഷ്ണന്‍(59), ഭാര്യ തങ്കമണി(55) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ അയല്‍ക്കാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. വീടിന്റെ ഓടിളക്കി കയര്‍ കെട്ടിയിട്ടുണ്ട്. ഇതാണ് മോഷണശ്രമമാണെന്ന് കതുതാന്‍ കാരണം. ഇവരുടെ രണ്ട് മക്കളും വിദേശത്താണ്.
keywords:kerala-palakad-couple-hacked-death

Post a Comment
0 Comments