കാസർകോട് (www.evisionnews.in): പണമിടപാടുകൾ സഹകരണ ബാങ്കുകൾ നടത്തേണ്ടെന്ന കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ അടച്ചിടും. ബാങ്കുകൾ നാളെ അടച്ചിടുന്നതോടെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി നിയന്ത്രണാതീതമായി മാറും. പ്രധിഷേധം ഒരു ദിവസത്തേക്ക് മാത്രമാണെങ്കിലും ഇതിന്റെ പ്രതിഫലനം ദിവസങ്ങളോളം നീണ്ടു നില്കും. സഹകരണ ബാങ്കുകളെ തകർക്കുന്നതിലൂടെ കേരളത്തിൽ സ്വകാര്യ വാണിജ്യ ബാങ്കുകൾക്ക് വാതിൽ തുറന്ന് കൊടുക്കാനാണ് കേന്ദ്ര സർക്കാർ നയമെന്ന് കേരളത്തിലെ മുന്നണി ബേധമില്ലാതെ രാഷ്ട്രീയ കക്ഷികൾ പറയുന്നു. നോട്ട് നിരേധനത്തിന് പിന്നാലെ ബി ജെ പിയാണ് സഹകരണ ബാങ്കുകൾക്കെതിരെ ആദ്യം തിരിഞ്ഞത്. കേരളത്തിലെ സഹകരണ ബാങ്കുകൾ കള്ളപ്പണ നിക്ഷേപ കേന്ദ്രങ്ങളാണെന്നാണ് ബി ജെ പി കേരള നേതാക്കൾ മത്സരിച്ച് പ്രസ്താവന ഇറക്കിയത്. ഇതിന്റെ തുടർച്ചയായാണ് കേന്ദ്രവും റിസേർവ് ബാങ്കും സഹകരണ ബാങ്കുകളെ കരിമ്പട്ടികയിൽപെടുത്തി മുദ്ര കുത്തിയത്. കേരളത്തിൽ ഭൂരിഭാഗം ബാങ്കുകളും സി പി എം നിയന്ത്രണത്തിലാണ്. അതുകൊണ്ട് തന്നെ ഈ ബാങ്കുകളെ പൊളിച്ചടുക്കാനാണ് ബി ജെ പി നീക്കം. ബി ജെ പി സഹകരണ ബാങ്കുകൾ കയ്യാളുന്നത് കാസർകോട് ജില്ലയിലും മറ്റു ചില ചുരുക്കം ജില്ലകളിലുമാണ്. അതു കൊണ്ട് തന്നെ ബി ജെ പിക്ക് ഇതിൽ നഷ്ടപ്പെടാനൊന്നുമില്ല.
അതിനിടെ അസാധുവാക്കിയ 500 രൂപ, 1000 രൂപ നോട്ടുകളുടെ കൈമാറ്റത്തിനോ നിക്ഷേപം സ്വീകരിക്കാനോ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ജില്ലാ സഹകരണ ബാങ്കുകളിലെ നിലവിലുള്ള ഇടപാടുകാര്‍ക്ക് അവരവരുടെ അക്കൌണ്ടുകളില്‍നിന്ന് നവംബര്‍ 24വരെ ഒരാഴ്ച 24,000 രൂപവരെ വീതം പിന്‍വലിക്കാന്‍ മാത്രമാണ് അനുമതി. ജില്ലാ സഹകരണബാങ്കുകള്‍ മറ്റേതെങ്കിലും ബാങ്കില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കുന്നതിന് 24,000 രൂപ എന്ന പരിധി ബാധകമല്ലെന്നും ആര്‍ബിഐ തിങ്കളാഴ്ച പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറഞ്ഞു.
keywords:kerala-kasarkode-corporative-bank
Post a Comment
0 Comments