Type Here to Get Search Results !

Bottom Ad

നോട്ട് ക്ഷാമത്തിന് കാരണം മലയാളികള്‍; കേരളത്തെ അധിക്ഷേപിച്ച് കുമ്മനം


കോഴിക്കോട് (www.evisionnews.in): നോട്ട് ക്ഷാമത്തിന് കാരണം മലയാളികളാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മലയാളികളുടെ ആഡംബരവും ധൂര്‍ത്തുമാണ് കേരളത്തിലെ നോട്ട് ക്ഷാമത്തിന് കാരണമെന്നാണ് കുമ്മനത്തിന്റെ വാദം. സുഖലോലുപരാണ് മലയാളികൾ. എന്‍.ഡി.എ കോഴിക്കോട് ജില്ല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കുമ്മനം പറഞ്ഞു. രാജ്യത്തെ 80 ശതമാനം പേരും ഉപയോഗിക്കുന്നത് 100 രൂപ നോട്ടാണ്. അതിനാല്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് രാജ്യത്തെ സാധാരണക്കാരെ ബാധിച്ചില്ല. കേരളത്തിലെ പ്രശ്‌നം സഹാനുഭൂതിയോടെയാണ് പ്രധാനമന്ത്രി നോക്കിക്കാണുന്നതെന്നും മോദിയെ ന്യായീകരിച്ചു കൊണ്ട് കുമ്മനം പറഞ്ഞു. 500, 1000 രൂപ നോട്ട് പിന്‍വലിച്ച നടപടിമൂലം കള്ളപ്പണക്കാര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. 500 ന്റെയും 1000 ന്റേയും നോട്ടുകള്‍ പിന്‍വലിച്ചാല്‍ വലിയ സ്തംഭനമുണ്ടാകുമെന്ന് മാര്‍ക്‌സിയന്‍ ഫിലോസഫിയില്‍ എവിടെയാണ് പറയുന്നതെന്നും കുമ്മനം ചോദിച്ചു. നോട്ട് അസാധുവാക്കല്‍ നടപടിയെ കള്ളപ്പണക്കാരും കരിഞ്ചന്തക്കാരും എനതിര്‍ക്കുന്നത് മനസിലാക്കാം. കമ്യൂണിസ്റ്റുകാര്‍ ഇതിനെ എതിര്‍ക്കുന്നത് എന്തിനാണെന്നാണ് മനസിലാകാത്തതെന്നും കുമ്മനം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടിയില്‍ ജനങ്ങള്‍ രോഷാകുലരായിട്ടില്ല. നോട്ടിന്റെ ക്ഷാമവുമായി ബന്ധപ്പെട്ട ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ട്. അല്ലാതെ വേറൊന്നും ഇവിടെ ഇല്ല. ജനങ്ങള്‍ വലിയ പ്രശ്‌നത്തിലാണെന്ന് വരുത്തിത്തീര്‍ക്കുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad