കാസര്‍കോട്: (www.evisionnews.in) കെ പി ആര്‍ റാവു റോഡിലെ ബ്യൂട്ടിപാര്‍ലറില്‍ തീപിടുത്തം. കെ പി ആര്‍ റോഡ് ഐശ്വര്യ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടിപാര്‍ലറില്‍ ചൊവ്വാഴ്ച രാത്രി 1.20 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ബ്യൂട്ടിപാര്‍ലറിന് സമീപം കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് സാമഗ്രികളിൽ നിന്നാണ് തീ പടർന്നത്.
ബ്യൂട്ടിപാര്‍ലറിന്റെ മീറ്ററും സ്വിച്ച്‌ബോര്‍ഡും പൊട്ടിത്തെറിച്ചു. കാസര്‍കോട് ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 5000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Post a Comment
0 Comments