Type Here to Get Search Results !

Bottom Ad

അമേരിക്കയില്‍ ഇനി ട്രംപ് ഭരണം


വാഷിംഗ്ടണ്‍ (www.evisionnews.in): അമേരിക്കയുടെ 44-മത് പ്രസിഡണ്ടായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. 276 ഇലക്ടറല്‍ വോട്ടുകളോടെയാണ് മുഖ്യ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണെ പിന്തള്ളി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചത്. ഒദ്യോഗികമായ പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാവും. 43 സംസ്ഥാനങ്ങളിലെ ഫലം പുറത്തു വന്നപ്പോള്‍ 25 ഇടങ്ങളില്‍ ട്രംപ് വിജയിച്ചു. ഹിലാരിക്ക് 18 ഇടങ്ങളില്‍ മാത്രമാണ് വിജയിക്കാനായത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ലീഡ് നേടിയ ട്രംപ് പിന്നീട് പുറകോട്ട് പോയെങ്കിലും അവസാനഘട്ടത്തില്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്.

നോര്‍ത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, യോമിംഗ്, നെബ്രസ്‌ക, കന്‍സാസ്, ഒകലഹോമ, ടെക്സാസ്, അര്‍ക്കനാണ്, ലൂസിയാന, മിസ്സിസ്സിപ്പി, അലബാമ, ടെന്നസ്സി, കെന്റുക്കി, ഇന്ത്യാന, വെസ്റ്റ് വെര്‍ജീനിയ, സൗത്ത് കരോളിന എന്നിവിടങ്ങളില്‍ ട്രംപ് മുന്നേറുന്നു. ഇല്ലിനോയിസ്, ന്യൂയോര്‍ക്ക്, മേരിലാന്‍ഡ്, ന്യൂജേഴ്സി, കണക്ടികട്ട്, വെര്‍മോണ്ട്, റോഡ് ഐലന്റ്, മസാച്ചുസ്സാറ്റ് എന്നിവിടങ്ങളില്‍ ഹിലാരിക്കാണ് മുന്‍തൂക്കം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഡൊണാള്‍ഡ് ട്രംപാണ് മേധാവിത്വം പുലര്‍ത്തിയിരുന്നത്. ഇടയ്ക്ക് ഹിലരി മുന്നില്‍ കയറിയെങ്കിലും അത് അല്‍പ സമയം മാത്രമേ നിന്നുള്ളൂ. 197 ഇലക്ട്രല്‍ വോട്ടുമായി ഹിലരി മുന്നേറിയപ്പോള്‍ വിജയപ്രതീക്ഷ തോന്നിയെങ്കിലും ഉടന്‍ തന്നെ ലീഡ് തിരിച്ചുപിടിച്ച് ട്രംപ് മേധാവിത്വം ഉറപ്പിച്ചു.



Post a Comment

0 Comments

Top Post Ad

Below Post Ad