Type Here to Get Search Results !

Bottom Ad

ചില്ലറ വേണം, 500, 1000 രൂപാ നോട്ടുകള്‍ സ്വീകരിക്കിലെന്ന് കടയുടമകള്‍: പുലിവാല് പിടിച്ച് ജനം പരക്കംപാച്ചിലില്‍


കാസര്‍കോട് (www.evisionnews.in): 500, 1000 രൂപാ നോട്ടുകള്‍ സ്വീകരിക്കുന്നതല്ലെന്ന ബോര്‍ഡുകള്‍ തൂങ്ങിയതോടെ ജനം ശരിക്കും പുലിവാല്‍ പിടിച്ചു. ബാക്കി കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ കടയുടമകള്‍ ചില്ലറയുണ്ടോ എന്ന് മുന്‍കൂറായി ചോദിച്ചാണ് സാധനങ്ങള്‍ നല്‍കുന്നത്. ഹോട്ടലുകളുടെ കാര്യം ഏറെ കഷ്ടമായി. 1000 രൂപയും 500 രൂപയും നല്‍കിയാല്‍ മുഴുവന്‍ പണത്തിനും ഭക്ഷണം കഴിക്കണമെന്നും അല്ലെങ്കില്‍ ബാക്കിതുകയ്ക്ക് പാര്‍സല്‍ കൊണ്ടുപോകണമെന്നും പറയേണ്ട അവസ്ഥയിലാണ് ഹോട്ടല്‍ ഉടമകള്‍. ഇതോടെ പച്ചക്കറി കടകളിലും പലചരക്കുകടകളിലും മത്സ്യ-ഇറച്ചി മാര്‍ക്കറ്റുകളിലും തര്‍ക്കങ്ങളായി. 

നഗരത്തല്‍ പരിചയക്കാര്‍ പലയിടത്തും പറ്റ് കുറിച്ചുവെച്ചാണ് സാധനങ്ങള്‍ വാങ്ങുന്നത്. സര്‍ക്കാറിന്റെ തീരുമാനത്തെ അനുകൂലിക്കുന്നുണ്ടെങ്കില്‍ പോലും പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ മുന്‍കൂട്ടി എത്തിച്ച് ഇത്തരമൊരു നിരോധനം നടപ്പാക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നാണ് പൊതുഅഭിപ്രായം. ഒരു രാത്രിയില്‍ നോട്ടുകള്‍ റദ്ദ് ചെയ്യുകയും എടിഎമ്മിനും ബാങ്കുകള്‍ക്കും അവധി നല്‍കിയതും കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ദീര്‍ഘദൂര യാത്രകഴിഞ്ഞ് രാവിലെ വിവിധ റെയില്‍വെ സ്റ്റേഷനുകളില്‍ ഇറങ്ങിയവര്‍ ചില്ലറയില്ലാതെ കുടുങ്ങി. പെട്രാള്‍ പമ്പുകളില്‍ പണം മാറികിട്ടുമെന്നതിനാല്‍ രാത്രി തന്നെ തിരക്കായിരുന്നു. എന്നാല്‍ ചില്ലറ തീര്‍ന്നതോടെ പമ്പു ഉടമകളും കൈമലര്‍ത്തി. ഇതോടെ ഉള്ളപണത്തിന് മുഴുവനും പെട്രാള്‍ അടിച്ചാണ് പലരും മടങ്ങിയത്. 

Post a Comment

0 Comments

Top Post Ad

Below Post Ad