Type Here to Get Search Results !

Bottom Ad

യു പിയിൽ ട്രെയിന്‍ പാളം തെറ്റി 63 പേർ മരിച്ചു: മരണനിരക്ക് ഉയരും

കാണ്‍പൂര്‍ (www.evisionnews.in): ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിനടുത്ത് ഞായറാഴ്ച പുലര്‍ച്ചെ 3 മണിക്ക് ട്രെയിന്‍ പാളം തെറ്റി 63 പേർ മരിച്ചു. 200ലേറെ പേര്‍ക്ക് പരിക്ക് പറ്റിയെന്നാണ് ആദ്യ വിവരം. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. മരണ സംഖ്യ ഉയരുമെന്നാണ് ഭീതി. 



കാണ്‍പൂരില്‍ നിന്നും അകലെയുള്ള പുക്രായനില്‍ പാറ്റ്‌ന-ഇന്‍ഡോര്‍ എക്‌സപ്രസ് ആണ് പാളം തെറ്റിയത്. യാത്രക്കാരെല്ലാം ഉറങ്ങുകയായിരുന്നതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത.

ട്രെയിനിന്റെ 14 കോച്ചുകളാണ് പാളത്തില്‍ നിന്നും തെന്നിമാറിയത്. ഇതുവരെ 63 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി കാണ്‍പൂര്‍ ഐജി സക്കി അഹമ്മദ്ദ് പറഞ്ഞു.


keywords:national-up-kanpur-train-tragedy-63-killed

Post a Comment

0 Comments

Top Post Ad

Below Post Ad