Type Here to Get Search Results !

Bottom Ad

ഡി.സി.സി പ്രസിഡണ്ടുമാരെ വെള്ളിയാഴ്ച പ്രഖ്യാപിക്കും: കാസര്‍കോട്ട് നീലകണ്ഠന് മുന്‍തൂക്കം, മറിമായത്തിന് സാധ്യതയില്ല

കാസര്‍കോട് (www.evisionnews.in): സംസ്ഥാനത്തെ പതിനാല് ജില്ലകളിലെ കോണ്‍ഗ്രസ് പ്രസിഡണ്ടുമാരെ കോണ്‍ഗ്രസ് ഹൈക്കമാന്റ് വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ പ്രഖ്യാപിക്കും. കെപിസിസി പ്രസിഡണ്ട് വി.എം സുധീരന്‍ , മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരോട് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയിലെത്തണമെന്ന് എഐസിസി നിര്‍ദ്ദേശം നല്‍കി. മൂവരും ബുധനാഴ്ച തന്നെ ന്യൂഡല്‍ഹിയിലെത്തും. വ്യാഴാഴ്ച ഡിസിസി പ്രസിഡണ്ടുമാരെ കുറിച്ച് അന്തിമ തീരുമാനമുണ്ടാകും. വെള്ളിയാഴ്ച ഇതിന്റെ പട്ടിക പുറത്തുവരും.

കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായ കെ. നീലകണ്ഠനെ അവരോധിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. നീലകണ്ഠനെ പ്രസിഡണ്ടാക്കുന്നതിനോടാണ് നേതാക്കളിലേറെ പേര്‍ക്കും അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും താല്‍പര്യം. നീലകണ്ഠന്‍ പ്രസിഡണ്ടാകുന്നതോടെ ജില്ലയില്‍ കോണ്‍ഗ്രസിന് പഴയ ആഭിജാത്യത്തില്‍ എത്താനാകുമെന്നാണ് കരുതുന്നത്. നിലവില്‍ മുസ്ലിം ലീഗിന്റെ ബി ടീമായാണ് ജില്ലയിലെ കോണ്‍ഗ്രസിന്റെ നില. ഈ അവസ്ഥ കോണ്‍ഗ്രസിനുള്ളില്‍ മൃദുഹിന്ദുത്വവാദം ശക്തിപ്പെടുത്തുമെന്ന ഭീഷണിയും നിലവിലുണ്ട്. 

അതിനിടെ തൃക്കരിപ്പൂരിലെ ഒരു നേതാവിനെ ഡിസിസി പ്രസിഡണ്ടാക്കിയാല്‍ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവടക്കം നിരവധി പേര്‍ ബിജെപിയില്‍ ചേക്കേറുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനു തടയിടാന്‍ നീലകണ്ഠന്‍ തന്നെ പ്രസിഡണ്ടാകുന്നതിനോടാണ് സംസ്ഥാന നേതൃത്വത്തിനും താല്‍പര്യം.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലയിലെ പ്രധാന നേതൃത്വം വഹിച്ച നീലകണ്ഠന്‍ ജില്ലയിലെ മികച്ച സഹകാരി കൂടിയാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ നീലകണ്ഠന്റെ പേരും അതിശക്തമായി പരിഗണിക്കപ്പെട്ടിരുന്നു. അതിനിടയിലാണ് കെ സുധാകരന്‍ ഉദുമയില്‍ സ്ഥാനാര്‍ത്ഥിയായത്.


Keywords: Kasaragod-news-dcc-president-decleration-friday

Post a Comment

0 Comments

Top Post Ad

Below Post Ad