Type Here to Get Search Results !

Bottom Ad

വാഹനാപകടം: സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ടിനും ദിനേശ് ബീഡി ഡയറക്ടര്‍ക്കും പരിക്ക്

പയ്യന്നൂര്‍ (www.evisionnews.in): തളിപ്പറമ്പിലുണ്ടായ വാഹനാപകടത്തില്‍ സിഐടിയു ജില്ലാ പ്രസിഡണ്ട് കെ ബാലകൃഷ്ണനും ഡ്രൈവര്‍ക്കും ദിനേശ് ബീഡി കേന്ദ്രസംഘം വനിതാ ഡയറക്ടര്‍ പെരുമ്പളയിലെ സരോജിനിക്കും പരിക്കേറ്റു. മൂന്നു പേരെയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടാണ് അപകടം.

കണ്ണൂരില്‍ ദിനേശ് ബീഡി കേന്ദ്രസംഘം ഡയറക്ടര്‍ ബോര്‍ഡ് യോഗം കഴിഞ്ഞ് നീലേശ്വരത്തേക്ക് മടങ്ങുന്നതിനിടെ തളിപ്പറമ്പ് ലൂര്‍ദ് പള്ളിക്ക് സമീപം ബാലകൃഷ്ണന്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. അപകടം വരുത്തിയ കാര്‍ പിന്നീട് ഒരു കെഎസ്ആര്‍ടിസി ബസിലുമിടിച്ചു. പരിക്കേറ്റ ബാലകൃഷ്ണനെയും നീലേശ്വരം പാലായി സ്വദേശിയായ ഡ്രൈവറെയും പെരുമ്പളയിലെ സരോജിനിയെയും ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും പരിക്ക് സാരമുള്ളതല്ല. വിവരമറിഞ്ഞ് എം രാജഗോപാലന്‍ എംഎല്‍എ, സിഐടിയു നേതാക്കളായ പി രാഘവന്‍, ടികെ രാജന്‍, ടി നാരായണന്‍ എന്നിവര്‍ ആശുപത്രിയിലെത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad