Type Here to Get Search Results !

Bottom Ad

തിരൂരങ്ങാടിയില്‍ യുവാവിനെ വെട്ടിക്കൊന്നത് ഭാര്യയെയും കുട്ടികളെയും മതം മാറ്റിയതിന്റെ പ്രതികാരം


തിരൂരങ്ങാടി (www.evisionnews.in): തിരൂരങ്ങാടി കൊടിഞ്ഞിയില്‍ യുവാവിനെ വെട്ടിക്കൊന്നത് ഭാര്യയെും കുട്ടികളെയും ഹിന്ദുമതത്തില്‍നിന്നു ഇസ്ലാം മതത്തിലേക്കു മാറ്റിയതിന്റെ പ്രതികാരമെന്നു സൂചന. ശനിയാഴ്ച്ച രാവിലെയാണ് തിരൂരങ്ങാടി പുല്ലാണി ബാലകൃഷ്ണന്‍ നായരുടെ മകന്‍ ഫൈസലെന്ന അനില്‍കുമാറിനെ ഒരു സംഘം വഴിയരുകില്‍ വെട്ടിയും കുത്തിയും കൊന്നത്. കൊലപാതകികളെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

ട്രെയിനില്‍ വരുന്ന ബന്ധുക്കളെ വീട്ടിലേക്കു കൂട്ടാനായി ഓട്ടോറിക്ഷയുമായി പോയതായിരുന്നു ഫൈസല്‍. പ്രഭാതസവാരിക്കു വന്നവര്‍ വഴിയരികില്‍ വെട്ടും കുത്തുമേറ്റു കിടക്കുന്ന ഫൈസലിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു പൊലീസില്‍ വിവരമറിയിച്ചു. കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.

റിയാദില്‍ ജോലിക്കാരനായിരുന്ന അനില്‍കുമാര്‍ കഴിഞ്ഞവര്‍ഷമാണു മതം മാറി ഫൈസലായത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനിയായ ഭാര്യയും മക്കളും മതം മാറിയിരുന്നു. പൊന്നാനി മഊനത്തുല്‍ ഇസ്ലാമില്‍ വച്ചായിരുന്നു മതംമാറ്റം. ഇരുവരുടെയും തീരുമാനപ്രകാരവും ഇഷ്ടപ്രകാരവുമായിരുന്നു ഇസ്ലാം മതം സ്വീകരിച്ചത്. എന്നാല്‍, അന്നു മുതല്‍ പ്രദേശത്തെ ചില സംഘപരിവാര്‍ അനുകൂലികള്‍ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രമുഖ വാര്‍ത്താചാനല്‍ റിപോര്‍ട്ട് ചെയ്തു. ഞയറാഴ്ച്ച ഫൈസല്‍ ഗള്‍ഫിലേക്കു മടങ്ങാനിരിക്കേ ആസൂത്രിതമായിരുന്നു കൊലപാതകമെന്നാണു സംശയിക്കുന്നത്. സ്ഥലത്തു ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. 

സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തി. തിരൂരങ്ങാടി കൊടിഞ്ഞി ഭാഗങ്ങളില്‍ ഹര്‍ത്താല്‍ പ്രതീതിയാണിപ്പോള്‍. 

keywords:kerala-malappuram-thiruramgadi-youth-hacked-death




Tags

Post a Comment

0 Comments

Top Post Ad

Below Post Ad