കാസര്‍കോട് (www.evisionnews.in): ഭാര്യയും മകനും മരിച്ച ദുഃഖത്തില്‍ മനംനൊന്ത് മഞ്ചേശ്വരം സ്വദേശി വീട്ടിനകത്ത് കെട്ടിതൂങ്ങി ആത്മഹത്യ ചെയ്തു. മഞ്ചേശ്വരം എസ്.എ.ടി ക്ഷേത്രത്തിന് സമീപത്തെ ചന്ദ്രകാന്ത നായക് (64)ആണ് മരിച്ചത്.
ഒരു വര്‍ഷം മുമ്പ് ചന്ദ്രകാന്ത നായകിന്റെ മകന്‍ ഹൃദയാഘാതംമൂലം മരിച്ചിരുന്നു. ഭാര്യ ആറ് മാസം മുമ്പ് കാന്‍സര്‍ ബാധിച്ച് മരിച്ചു. വീട്ടില്‍ ഒറ്റയ്ക്കാണ് ചന്ദ്രകാന്ത് താമസിച്ചിരുന്നത്. മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
keywords:kasaragod-manjeshwaram-house-owner-suicide

Post a Comment
0 Comments