ബദിയടുക്ക (www.evisionnews.in): കാലപ്പഴക്കം ചെന്ന വീട് തകര്‍ന്ന് വീണു. വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ബദിയടുക്കക്ക് സമീപം ഗോളിയടുക്കയിലെ വിശ്വനാഥയുടെ ഓട് പാകിയ വീടാണ് തകര്‍ന്നത്. വെളളിയാഴ്ച്ച ഉച്ചക്കാണ് സംഭവം. ഈ സമയത്ത് വിശ്വനാഥയുടെ ഭാര്യ വീടിന് പുറത്ത് നില്‍ക്കുകയായിരുന്നു. വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീഴുകയായിരുന്നു. വീട് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. വിശ്വനാഥയുടെ കുടുംബവീടാണിത്. ഇവര്‍ക്ക് സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ വീട് പണിയുന്നതിനുള്ള ആനുകൂല്യങ്ങളും ലഭിച്ചില്ല. അതിനിടെയാണ് താമസിച്ചിരുന്ന വീട് തകര്‍ന്ന് വീണത്.
keywords:kasaragod-badiyadukka-house-collapsed

Post a Comment
0 Comments