Type Here to Get Search Results !

Bottom Ad

പുതിയ നോട്ടില്‍ ഭരണഘടനാ ലംഘനം: ബിനോയ്‌വിശ്വം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം (www.evisionnews.in): റിസര്‍വ്വ് ബാങ്ക് ഇറക്കിയ പുതിയോ നോട്ടുകളിലെ ദേവനാഗരി ലിപി ഉപയോഗിച്ച എഴുത്തുകള്‍ക്കെതിരെ സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ്‌വിശ്വം സുപ്രീം കോടതിയെ സമീപിക്കും. പുതിയ നോട്ടിലെ ദേവനാഗരി പ്രയോഗം ഭരണഘടന ലംഘനമാണെന്ന് കാട്ടിയാണ് ബിനോയ്‌വിശ്വം കോടതിയെ സമീപിക്കാനുള്ള നീക്കം.

ഭരണഘടന വകുപ്പ് 343(ഒന്ന്) അനുസരിച്ച് ദേവനാഗരി ലിപി ഔദ്യോഗിക ഭാഷയല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം കോടതിയെ സമീപിക്കുക. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന നവംബര്‍ 25ന് ഈ കേസും പരിഗണിക്കും.

ദേവനാഗരി ലിപി ഉപയോഗിക്കുന്നത് ഭരണഘടന ലംഘനമാണ്. ഒരു കറന്‍സി നോട്ടെന്നാല്‍ ഇന്ത്യയിലെ സാമ്പത്തികാവസ്ഥയെ അടയാളപ്പെടുത്തുന്നതാണ്. ഇതില്‍ ചേര്‍ക്കേണ്ടതിനെ കുറിച്ച് രാജ്യസഭയിലും ലോക്സഭയിലും നിരന്തര ചര്‍ച്ച നടത്തിയാണ് എന്തൊക്കെയാണ് ഒരു നോട്ടില്‍ ചേര്‍ക്കേണ്ടതെന്ന തീരുമാനിക്കുന്നത്. ഭരണഘടന വകുപ്പിലുണ്ടോ അത് അങ്ങനെ തന്നെയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. മറ്റു പരാതികളും നോട്ടിനെ കുറിച്ചുണ്ട്. വെള്ളത്തില്‍ വീണാല്‍ നിറം പോകുമെന്നും മറ്റ് രാജ്യങ്ങളിലെ കറന്‍സിയുമായുള്ള സാദൃശ്യം എന്നിങ്ങനെ പരാതികളുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.


Keywords: NEW-NOTE-BINOY-VISWAM

Tags

Post a Comment

0 Comments

Top Post Ad

Below Post Ad