ബേഡകം (www.evisionnews.in): കുണ്ടംകുഴി എടപ്പണി ചേവിരി തറവാട് ഭണ്ഡാരം കുത്തിത്തുറന്ന് പതിനായിരം രൂപ മോഷ്ടിച്ച കേസില്‍ പെയിന്റിങ് തൊഴിലാളി അറസ്റ്റില്‍. എടപ്പണിയിലെ ഹരീഷ്‌കുമാര്‍ (47)ആണ് അറസ്റ്റിലായത്. നാല് ദിവസം മുമ്പാണ് ഭണ്ഡാരം പൊളിച്ച് മോഷണം നടന്നത്. തറവാട് സെക്രട്ടറി കരുണാകരന്‍ നായരുടെ പരാതിയില്‍ പൊലീസ് അന്വേഷിച്ചുവരുന്നതിനിടെയാണ് ഹരീഷ് കുമാര്‍ പിടിയിലാവുന്നത്. വെള്ളരിക്കുണ്ട്, പയ്യന്നൂര്‍ ഭാഗങ്ങളിലും ഭണ്ഡാരപെട്ടി പൊളിച്ച് പണം കവര്‍ന്നതായി ഹരീഷ് മൊഴി നല്‍കി. ഇതേ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.
keywords:kasaragod-bedakam-temple-cash-box-theft

Post a Comment
0 Comments