Type Here to Get Search Results !

Bottom Ad

ഉമ്മയോട് പിണങ്ങിയ 12കാരനെ തിരഞ്ഞ് പൊലീസും നാട്ടുകാരും നെട്ടോട്ടമോടി; ഒടുവില്‍ വിരുതനെ കണ്ടത് ടെറസില്‍ ഒളിച്ച നിലയില്‍


ആദൂര്‍ (www.evisionnews.in): ഉമ്മയോട് പിണങ്ങിപ്പോയ 12കാരനെ കണ്ടെത്താന്‍ പൊലീസും നാട്ടുകാരും പരക്കം പാഞ്ഞു. ഒടുവില്‍ വീടിന്റെ ടെറസില്‍ ഒളിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തി. ബുധനാഴ്ച ബോവിക്കാനം മളിക്കലിലാണ് സംഭവം. ഉമ്മ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി രാവിലെ 7.45ഓടെ ഇറങ്ങിപ്പോവുകയായിരുന്നു. വീട്ടുകാരും അയല്‍കാരും വീടിന്റെ ചുറ്റുപാടുകളില്‍ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പിന്നീട് ആദൂര്‍ പൊലീസും നാട്ടുകാരും പരക്കെ അന്വേഷണം നടത്തി. അതിനിടെയാണ് വീടിന്റെ ടെറസില്‍ ഒളിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ജില്ലയുടെ പല ഭാഗത്തും കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പരിഭ്രാന്തിയിലാവുകയായിരുന്നൂ. ഒടുവില്‍ കുട്ടിയെ കണ്ടെത്തിയതോടെയാണ് ഇവര്‍ക്ക് ആശ്യാസമായത്.

keywords:kasaragod-adhur-trace-12-yr-school-boy

Post a Comment

0 Comments

Top Post Ad

Below Post Ad