Type Here to Get Search Results !

Bottom Ad

പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരത്തെ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍


കണ്ണൂര്‍ (www.evsionnews.in): പയ്യന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ധന്‍രാജിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരനായ ആര്‍എസ്എസ് കാര്യവാഹക് പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര പരശുവൈക്കല്‍ കണ്ണന്‍ എന്ന അജീഷാണു പിടിയിയാലയത്. ഇയാള്‍ ആറ്റിങ്ങലിലെ ആര്‍എസ്എസ് കാര്യവാഹകാണ്. പിടിയിലായ അജീഷിനെ ചോദ്യംചെയ്യലിനായി കണ്ണൂരില്‍ എത്തിച്ചു.

ജൂലൈ 11 നു രാത്രിയാണ് പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനായ സിവി ധന്‍രാജ് കൊല്ലപ്പെട്ടത്. ധന്‍രാജിനെ വീട്ടില്‍ കയറി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ നിലയില്‍ ധന്‍രാജിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

കേസില്‍ പ്രതികളായ മറ്റ് നാലുപേരെ ജൂലൈ മാസം 17 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കക്കപ്പാറ സ്വദേശികളായ കെ വി പ്രജിത്ത് ലാല്‍ (21), വൈശാഖ്, ചിറ്റടി സ്വദേശികളായ അനൂപ്(21), സുകേശ് (24) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് നിയോഗിച്ച പ്രത്യേകസംഘമാണ് കൊലപാതകികളെ പിടികൂടിയത്.


keywords:kerala-kannur-payyannur-rss-arrest

Post a Comment

0 Comments

Top Post Ad

Below Post Ad