കാഞ്ഞങ്ങാട് (www.evisionnews.in): നമ്പര്‍ എഴുതി നല്‍കി ചൂതാട്ടം നടത്തിയ യുവതി പോലീസിന്റെ പിടിയിലായി.
ഹോസ്ദുര്‍ഗ് കടപ്പുറത്തെ ഷാജിയുടെ ഭാര്യ കെ.ടി.അനിതയെ(36)യാണ് നമ്പര്‍ എഴുത്ത് ചൂതാട്ടത്തിനിടയില്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും 5030 രൂപ പിടിച്ചെടുത്തു.
അതിനിടെ ചട്ടിക്കളി ചൂതാട്ടം നടത്തുകയായിരുന്ന യുവാവ് അറസ്റ്റില്‍. പരപ്പ സ്വദേശി അബ്ദുള്‍ റഹിമാന്റെ മകന്‍ വാസിത്(23) ആണ് ബുധനാഴ്ച ബാവാനഗറില്‍ വെച്ച് ചട്ടിക്കളി നടത്തവെ പിടിയിലായത്. 890 രൂപയും കണ്ടെടുത്തു.
keywords:kasaragod-kanhangad-2-arrest-gambling

Post a Comment
0 Comments