കാഞ്ഞങ്ങാട് (www.evisionnews.in): സംശയത്തെ തുടര്‍ന്ന് സുഹൃത്തിനെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കുറ്റപത്രം.
തായന്നൂര്‍ കാലിച്ചാനടുക്കം വര്‍ഗ്ഗീസിന്റെ മകന്‍ കുഞ്ഞുമോന്‍(46), തായന്നൂര്‍ എണ്ണപ്പാറയിലെ അഗസ്റ്റിന്റെ മകന്‍ ജോമോന്‍(24) എന്നിവര്‍ക്കെതിരെയാണ് അമ്പലത്തറ പോലീസ് കുറ്റപത്രം നല്‍കിയത്.
ജുലൈ 29 ന് രാത്രി കാലിച്ചാനടുക്കം കുരിശടിക്ക് സമീപം ടാക്സി സ്റ്റാ ന്റില്‍ വെച്ച് ട്രാവലര്‍ ഡ്രൈവറായ ചാക്കോയുടെ മകന്‍ വി.സി. ബെന്നിയെ(46) ഓട്ടോറിക്ഷയിലെത്തിയ പ്രതികള്‍ മാരകായുധങ്ങള്‍കൊണ്ടാക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. നേരത്തെ സുഹൃത്തുക്കളായിരുന്ന കുഞ്ഞുമോനും ബെന്നിയും പിന്നീട് സംശയത്തിന്റെ പേരില്‍ പിണങ്ങിയിരുന്നു. ഇതിന് ശേഷവും താനില്ലാത്തപ്പോള്‍ ബെന്നി തന്റെ വീട്ടില്‍ പോകാറുണ്ടെന്ന സംശയമാണത്രെ അക്രമത്തിന് കാരണം.
keywords:kasaragod-kanhangad-murder-attempt-charge-sheet

Post a Comment
0 Comments