Type Here to Get Search Results !

Bottom Ad

കൊപ്പല്‍ അബ്ദുല്ല ഓര്‍മ്മയായി


കാസര്‍കോട് (www.evisionnews.in): ബുധനാഴ്ച ആലുവ രാജഗിരി ആസ്പത്രിയില്‍ അന്തരിച്ച കാസര്‍കോട്ടെ രാഷ്ടീയ-സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന കൊപ്പല്‍ അബ്ദുല്ല(65)യുടെ മയ്യത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.തുടർന്ന് പള്ളിപരിസരത്ത് അനുശോചന യോഗവും ചേർന്നു.ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റ് പൂനാ അബ്ദുൽ റഹ്‌മാൻ ഹാജി അധ്യക്ഷത വഹിച്ചു, എൻ എ നെല്ലിക്കുന്ന് എം.എൽ.എ , സി ടി അഹമ്മദലി, ചന്ദ്രിക എഡിറ്റർ ഓ ഉസ്മാൻ, എ അബ്ദുൽ റഹ്മാൻ, എൻ യു അബ്ദുസലാം , അസീസ് കടപ്പുറം, ടി എ ഷാഫി, സി എൽ ഹമീദ്, ബേവിഞ്ച അബ്ദുല്ല, സുലൈമാൻ ഹാജി ബാങ്കോട്, കാദർ ബങ്കര,ഷാഫി നെല്ലിക്കുന്ന് എന്നിവർ പ്രസംഗിച്ചു.


keywords:kasaragod-koppal-abdulla-memory

Post a Comment

0 Comments

Top Post Ad

Below Post Ad