Type Here to Get Search Results !

Bottom Ad

അമ്പലത്തറയില്‍ തൊഴിലാളി മരത്തില്‍ നിന്ന് വീണ് മരിച്ചു


കാഞ്ഞങ്ങാട് (www.evisionnews.in): തൊഴിലാളി മരത്തില്‍ നിന്നും വീണ് മരണപ്പെട്ടു. അമ്പലത്തറ വെള്ളൂടയിലെ വീരന്റെ മകന്‍ ദാമോദര(45)നാണ് മരണപ്പെട്ടത്.

കഴിഞ്ഞദിവസം മാവുങ്കാല്‍ പുതിയകണ്ടത്തെ കൃഷ്ണന്‍ എന്നയാളുടെ വീട്ടില്‍ കോഴിക്കൂട് നിര്‍മ്മിക്കുന്ന ജോലിക്കെത്തിയ ദാമോദരന്‍ കോഴിക്കൂടിന് സമീപത്തെ ജാതിമരത്തിന്റെ കൊമ്പുമുറിക്കാനായി മരത്തിന് മുകളില്‍ കയറിയപ്പോള്‍ വീഴുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റതിനെതുടര്‍ന്ന് പരിയാരം ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇന്നലെ രാത്രിയോടെ മരണപ്പെട്ടു. ഭാര്യ നാരായണി. മക്കള്‍: ധനേഷ് (പ്ലസ് വണ്‍വിദ്യാര്‍ത്ഥി), നവനീത് (നാലാംക്ലാസ് വിദ്യാര്‍ത്ഥി), ദര്‍ശന (നാല്).

keywords:kasaragod-kanhangad-worker-fallen-from-tree-died















Post a Comment

0 Comments

Top Post Ad

Below Post Ad