Type Here to Get Search Results !

Bottom Ad

ബദിയടുക്കയിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ വളര്‍ത്തുനായ്ക്കളെ കൊന്നു പിന്നില്‍ സി.പി.എമ്മെന്ന് പരാതി


ബദിയടുക്ക (www.evisionnews.in): ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന രണ്ട് നായ്ക്കളെ കൊന്ന നിലയില്‍ കണ്ടെത്തി. ബദിയടുക്ക ഒളമലയിലെ രവീന്ദ്ര ഷെട്ടിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന മുന്തിയ ഇനത്തില്‍ പെട്ട രണ്ടുനായ്ക്കളെയാണ് കൊന്നത് നിലയിലുള്ളത്. 

വ്യഴാഴ്ച്ച രാവിലെയാണ് വീട്ടുപറമ്പില്‍ നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. നായ്ക്കള്‍ക്ക് 15,000 രൂപ വിലവരും. സി.പി.എം പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ രവീന്ദ്രഷെട്ടിയുടെ മകന്‍ രൂപേഷിനെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാവാം നായ്ക്കളെ കൊന്നൊടുക്കിയതെന്ന് സംശയിക്കുന്നതായി രവീന്ദ്രഷെട്ടി ബദിയടുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

ചത്ത നായ്ക്കളെ പോസ്റ്റ്മോര്‍ട്ടം നടത്തും. 

keywords:kasaragod-badiyadukka-bjp-cpm-clash-killed-dogs

Post a Comment

0 Comments

Top Post Ad

Below Post Ad