Type Here to Get Search Results !

Bottom Ad

ബേഡകം വേളാഴിയില്‍ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു


കുണ്ടംകുഴി (www.evisionnews.in): ഭണ്ഡാരം കുത്തിത്തുറന്ന് 10,000 രൂപ കവര്‍ന്നതായി പരാതി. ബേഡകം വേളാഴിയിലെ എടപ്പണ്ണി ചേവിരി തറവാട്ടിലെ ഭണ്ഡാരമാണ് കുത്തിത്തുറന്ന് പണം കവര്‍ന്നത്. ഞായറാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നതെന്ന് കരുതുന്നു. ഭണ്ഡാരത്തിലെ ചില്ലറ നോട്ടുകളും നാണയങ്ങളും കഴിഞ്ഞദിവസം എണ്ണിനോക്കിയപ്പോള്‍ പത്തായിരത്തോളം രൂപ ഉള്ളതായി കണ്ടെത്തിയിരുന്നു. ഈപണം ഭണ്ഡാരത്തില്‍തന്നെ നിക്ഷേപിക്കുകയും ചെയ്തിരുന്നു. ഭണ്ഡാരം കുത്തിപ്പൊളിച്ച സംഭവത്തില്‍ തറവാട് കമ്മിറ്റി സെക്രട്ടറി കരുണാകരന്‍ നായരുടെ പരാതിയില്‍ ബേഡകം പോലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad