Type Here to Get Search Results !

Bottom Ad

പരിക്കേറ്റവരോടും ക്രൂരത: കാണ്‍പൂര്‍ ട്രെയിന്‍ അപകട ഇരകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത് പാഴ് നോട്ടുകള്‍


ന്യൂഡല്‍ഹി (www.evisionnews.in): 120 പേരുടെ മരണത്തിനിരയാക്കിയ കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തത്തില്‍ പരിക്കേറ്റവരോടും കേന്ദ്രസര്‍ക്കാര്‍ അനീതികാട്ടിയെന്ന് ആരോപണം. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായമായി നല്‍കിയത് നിരോധിച്ച നോട്ടുകളാണെന്നാണ് പരാതി.

റെയില്‍വേ മന്ത്രാലയമാണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് അസാധുവാക്കിയ നോട്ട് നല്‍കിയത്. സംഭവം വാര്‍ത്തയായതോടെ പഴയ നോട്ടുകള്‍ നല്‍കുന്നത് കേന്ദ്രം ഉടന്‍ നിര്‍ത്തിവെക്കുകയും ചെയ്തു. നിരോധിച്ച നോട്ടുകള്‍ നല്‍കിയോടെ എന്തുചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് ചികിത്സയില്‍ കഴിയുന്നവര്‍. ഒന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ ആശുപത്രിയില്‍ കഴിയുന്ന തങ്ങള്‍ ഈ പണം ബാങ്കിലും എ.ടി.എമ്മിലും പോയി മാറ്റി എടുക്കണമെന്നാണോ സര്‍ക്കാര്‍ പറയുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കൊക്കെ അടിയന്തരസഹായം എന്ന നിലയ്ക്ക് 5000 രൂപയാണ് റെയില്‍വേ മന്ത്രാലയം അനുവദിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 3.5 ലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50000 രൂപ നഷ്ടപരിഹാരവും ചെറിയ അപകടം മാത്രം പറ്റിയവര്‍ക്ക് 25000 രൂപയുമാണ് നഷ്ടപരിഹാര തുക പ്രഖ്യാപിച്ചിരിക്കുന്നത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad