Type Here to Get Search Results !

Bottom Ad

നോട്ട് നിരോധനം തിരിഞ്ഞുകുത്തുന്നു: ബി.ജെ.പി നേതാവിന്റെ കരള്‍ ശസ്ത്രക്രിയ മുടങ്ങി


ഭോപ്പാല്‍ (www.evisionnews.in): പ്രധാനമന്ത്രി നരേന്ദ്രമോദി അസാധുവാക്കിയ നോട്ടുകള്‍ പാഴ്ക്കടലാസായി മാറിയതോടെ തിരിച്ചടിയായത് മധ്യപ്രദേശിലെ ബിജെപി നേതാവിന്. ഇതോടെ ലിധോരയിലെ ബിജെപി നേതാവ് ഹരികൃഷ്ണ ഗുപ്തയുടെ കരള്‍ ശസ്ത്രക്രിയ മുടങ്ങിയത് സംസ്ഥാനത്ത് വന്‍ വാര്‍ത്തയായി. സുഹൃത്തുക്കളും കുടുംബവും ശസ്ത്രക്രിയക്കു വേണ്ടി കരുതി വെച്ച 11ലക്ഷം രൂപ ഡല്‍ഹിയിലെ ആശുപത്രി അധികൃതര്‍ എടുക്കാനാവില്ലെന്ന് അറിയിച്ചതോടൊണ് ശസ്ത്രക്രിയയാണ് മുടങ്ങിയത്. അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ താന്‍ മരിച്ചുപോവുമെന്ന് അവശനായ ഹരികൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. സഹോദരന്‍ ഹരി മോഹന്‍ ഗുപ്തയുടെ കരള്‍ ഹരികൃഷ്ണ ഗുപ്തക്കു ചേരുമെന്നു കണ്ടെത്തിയതിന്റെ ആശ്വാസത്തിലായിരുന്നു കുടുംബം. എന്നാല്‍ നോട്ട് അസാധുവാക്കല്‍ ഇരുട്ടടിയായി ബിജെപി നേതാവിന്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad