നെല്ലിക്കട്ട (www.evisionnews.in): അഞ്ച് ദിവസം മുമ്പ് മോഷണം നടന്ന ഹോട്ടലില്‍ വീണ്ടും കള്ളന്‍ കയറി നേര്‍ച്ച പെട്ടിയിലെ പണം കവര്‍ന്നു.നെല്ലിക്കട്ടയിലുള്ള തലശ്ശേരി ഹോട്ടലിലാണ് ഇന്നലെ രാത്രി കവര്‍ച്ച നടന്നത്. പിന്‍ഭാഗത്തെ വാതില്‍ കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് നേര്‍ച്ചപ്പെട്ടിയിലുണ്ടായിരുന്ന പണം കവര്‍ന്നാണ് രക്ഷപ്പെട്ടത്. ഈ മാസം 9ന് രാത്രിയും ഈ ഹോട്ടലില്‍ കള്ളന്‍ കയറിയിരുന്നു. അന്നു പിന്‍ഭാഗത്തെ വാതില്‍ പൊളിച്ചാണ് അകത്ത് കടന്നത്. 12,000 രൂപ, പള്ളിയുടെ നേര്‍ച്ചപ്പെട്ടി, മൊബൈല്‍ ഫോണ്‍, രേഖകളടങ്ങിയ പഴ്സ് എന്നിവയാണ് മോഷണം പോയത്. ഇതു സംബന്ധിച്ച് ഹോട്ടലുടമ വടകര സ്വദേശി ബഷീര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടയിലാണ് വീണ്ടും മോഷണം.
keywords;kasaragod-nellikatta-thalasshery-hotel-again-theft
Post a Comment
0 Comments