പെരിയ (www.evisionnews.in):കപ്പല്‍ ജീവനക്കാരന്റെ വീട്ടില്‍ നിന്നും 26 പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ച്ച ചെയ്ത കേസ് അന്വേഷിക്കുന്ന പോലീസിന് 19 വിരലടയാളങ്ങളും കവര്‍ച്ചയ്ക്കു ഉപയോഗിച്ചതെന്നു സംശയിക്കുന്ന പിക്കാസും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പെരിയ വയറവള്ളിയിലെ ദുര്‍ഗ്ഗാപ്രസാദിന്റെ വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി സ്വര്‍ണ്ണം കവര്‍ച്ച പോയത്. അയല്‍പക്കത്തെ വീട്ടില്‍ നിന്നു കവര്‍ച്ച ചെയ്ത പിക്കാസ് ഉപയോഗിച്ച് വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറി തുണികള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം കൈക്കലാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ കാസര്‍കോട്ട് നിന്നു ഡോഗ് സ്‌ക്വാഡ് എത്തി. വീട്ടില്‍ മണം പിടിച്ചശേഷം സമീപത്തെ വാഴത്തോട്ടത്തിലേയ്ക്ക് ഓടി. തോട്ടത്തില്‍ മണം പിടിച്ചു നടന്നാണ് പിക്കാസ് കണ്ടെത്തിയത്. ഇതിന്റെ പിടി ഇന്നലെ രാവിലെ തന്നെ കണ്ടെത്തിയിരുന്നു.
ഭവനഭേദനകേസുകളില്‍ അറസ്റ്റിലായ ഏതാനും പേര്‍ അടുത്തിടെ പുറത്തിറങ്ങിയിട്ടുണ്ട്. പെരിയയില്‍ നിന്നു ലഭിച്ച വിരലടയാളങ്ങളുമായി ഇവരുടെ വിരലടയാളങ്ങള്‍ ഒത്തുനോക്കിക്കൊണ്ടിരിക്കുകയാണ് പൊലീസ്.
keywords:kasaragod-periya-gold-theft-at-marainers-house

Post a Comment
0 Comments