കാസര്‍കോട് (www.evisionnews.in): മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുക്കാതെ ഒരു കിലോമീറ്ററോളം ദൂരം ബൈക്കോടിച്ച സംഭവത്തില്‍ ആര്‍ സി ഉടമക്കെതിരെ പൊലീസ് കേസെടുത്തു. ബൈക്ക് പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. മധൂര്‍, ചേനക്കോട്ടെ സതീശനെതിരെയാണ് കേസ്.
ഞയറാഴ്ച്ച വൈകിട്ടാണ് സംഭവം. കാസര്‍കോട്ട് നിന്ന് മൊഗ്രാല്‍ പുത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു മന്ത്രി ഇ ചന്ദ്രശേഖരന്‍. മന്ത്രിവാഹനത്തിന് മുന്നില്‍ സഞ്ചരിക്കുകയായിരുന്നു ബൈക്ക്. ഡ്രൈവര്‍ ഹോണ്‍ അടിച്ചിട്ടും സൈഡ് നല്‍കിയില്ലത്രെ. തുടര്‍ന്ന് പൊലീസ് ഹൈവേ പൊലീസിനെ അറിയിച്ചു. ബൈക്കിന് ചൗക്കിയില്‍ വെച്ച് പൊലീസ് കൈകാണിച്ചുവെങ്കിലും നിര്‍ത്താതെ അമിത വേഗതയില്‍ ഓടിച്ചുപോവുകയായിരുന്നു. തുടര്‍ന്നാണ് ആര്‍ സി ഉടമക്കെതിരെ കേസെടുത്ത് ബൈക്ക് പൊലീസ് കസ്റ്റലിയിലെടുത്തത്.
keywords:kasaragod-minister-vehicle-against-bike-owner-police-case
Post a Comment
0 Comments