കാസര്‍കോട് (www.evisionnews.in): ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തില്‍ പ്രതിഷേധിച്ചു മുസ്ലീം കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ നടന്ന ബഹുജന സമ്മേളനം സിറാജ് സേഠ് ഉദ്ഘാടനം ചെയ്തു.രാജ്യത്തെ പൗരന്മാരില്‍ ചിലരെയെങ്കിലും പൊതു ധാരയില്‍ നിന്നു പുറന്തള്ളാനുള്ള ശ്രമമായേ ഏക സിവില്‍കോഡ് നിര്‍ദ്ദേശത്തെ കാണാനാവൂ എന്ന് മുസ്ലീം പേഴ്സണല്‍ ലോ ബോഡ് മെമ്പര്‍ കൂടിയായസിറാജ് സേഠ് പറഞ്ഞു. ഈ നീക്കത്തെ പൊതു സമൂഹത്തിന്റെ പിന്തുണയോടെ ചെറുത്തുതോല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കണ്‍വെന്‍ഷനെന്ന് അദ്ദേഹം പറഞ്ഞു. ചെര്‍ക്കളം അബ്ദുള്ള ആധ്യക്ഷം വഹിച്ചു. എം അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍, അബ്ദു സമദ് പുക്കോട്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
keywords:kasaragod-civil-code-muslim-cordination-committee
Post a Comment
0 Comments