വിദ്യാനഗര്‍ (www.evisionnews.in): ദേശീയപാതയില്‍ തെക്കില്‍ വളവില്‍ കാര്‍ തടഞ്ഞുനിര്‍ത്തി സ്വര്‍ണവ്യാപാരിയുടെ കോടികള്‍ കൊള്ളയടിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. മട്ടന്നൂര്‍ സ്വദേശി നൗഷാദിനെ (36)യാണ് വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. ഇയാളെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
ആഗസ്ത് 20നാണ് തലശ്ശേരിയിലെ സ്വര്‍ണവ്യാപാരി ഗണേശന്റെ കാര്‍ തോക്കുകാട്ടി ഭീഷണിപ്പെടുത്തി അഞ്ചുകോടിയോളം രൂപ തട്ടിയെടുത്തത്. സംഭവത്തില്‍ ഗണേശന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ നേരത്തെ ഫുട്‌ബോള്‍ താരങ്ങളടക്കം മൂന്നുപ്രതികള്‍ അറസ്റ്റിലായിരുന്നു. കൂത്തുപറമ്പ് പാലത്തുങ്കരയിലെ കെ. മൃദുല്‍(23), കൂത്തുപറമ്പ് മൂരിയാട് കുനിയില്‍ പി സായൂജ്(23), മട്ടന്നൂര്‍ ഇല്ലംമൂലയിലെ വി റിന്‍ഷാദ്(21) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. കേസില്‍ നേരിട്ടും അല്ലാതെയും ബന്ധമുള്ള കൂടുതല്‍പേര്‍ പിടിയിലാകാനുണ്ടെന്നാണ് പോലീസ് പറയുന്നത്.
Keywords: Kasargod-national-highway-mattannoor-arrest

Post a Comment
0 Comments