പെരുമ്പള (www.evisionnews.in): വീടിന്റെ കോലായിൽ ഇരിക്കയായിരുന്ന വീട്ടമ്മയുടെ ഒന്നരപ്പവന്‍ സ്വര്‍ണമാല പൊട്ടിച്ച് കടന്ന ആക്രി വിൽപ്പനക്കാരൻ പിടിയിൽ.ബുധനാഴ്ച രാവിലെയാണ് സംഭവം. പെരുമ്പള വേണൂര്‍ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ തമ്പായിയമ്മ(80)യുടെ സ്വര്‍ണമാലയാണ് കവര്‍ന്നത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ തമ്പായിയമ്മ മാത്രമെ ഉണ്ടായിരുന്നുള്ളു.
നിലവിളി കേട്ട് ബന്ധുക്കള്‍ ഓടിയെത്തുമ്പോഴേക്കും ഓട്ടോ റിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഉടൻ നാട്ടുകാര്‍ ഓട്ടോ റിക്ഷ തടഞ്ഞു നിര്‍ത്തി ആക്രിവില്‍പ്പനക്കാരനെ പിടിച്ചുവെക്കുകയും പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു.

Post a Comment
0 Comments