കാസര്‍കോട് (www.evisionnews.in): ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ സംസ്ഥാനതല ചേമ്പര്‍ വൈസ് പ്രസിഡണ്ടായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീറിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരും പങ്കെടുത്ത യോഗത്തില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. മധു അധ്യക്ഷത വഹിച്ചു.
വി.കെ. മധുവിനെ സംസ്ഥാന പ്രസിഡണ്ടായും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജോഷി ഫിലിപ്പിനെ ജനറല്‍ സെക്രട്ടറിയായും തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാറിനെ ജോ: സെക്രട്ടറിയായും തെരഞ്ഞെടുത്തു.
Post a Comment
0 Comments