ബദിയടുക്ക (www.evisionnews.in): നെല്ലിക്കട്ടയിലെ പലചരക്കുകടയില്‍ നിന്ന് പണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പൈക്ക ബീട്ടിയടുക്കയിലെ മുഹമ്മദ് ശിഹാബ് (24) ആണ് അറസ്റ്റിലായത്. ഞായറാഴ്ച്ച രാത്രിയാണ് നെല്ലിക്കട്ടയിലെ പലചരക്കുകടയില്‍ നിന്ന് 5000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും മോഷ്ടിച്ചത്. ശിഹാബിനെതിരെ മംഗളൂരു പാണ്ഡേശ്വരം പോലീസ് സ്റ്റേഷനിലും തൃശൂരിലും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. എ. ദാമോദരന്‍, അഡീഷണല്‍ എസ്.ഐ. വേലായുധന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഫിലിപ്പ് തോമസ്, ജോസ് വിന്‍സന്റ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
keywords:kasaragod-badiyadukka-nellikatta-theft-arrest
Post a Comment
0 Comments