ബദിയടുക്ക (www.evisionnews.in): യുവാവിന്റെ പുത്തന്‍ ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പള്ളത്തടുക്ക കോരിക്കാറിലെ മുഹമ്മദ് മന്‍സൂര്‍ (19), ബന്‍പത്തടുക്കയിലെ ദീപക് (19) എന്നിവരാണ് അറസ്റ്റിലായത്. കുദിങ്കിലയിലെ അഹമ്മദ് ജാബിറിന്റെ ബൈക്ക് കവര്‍ന്ന കേസിലാണ് അറസ്റ്റ്.
ഞായറാഴ്ച്ച രാത്രി കുംബഡാജെ പൊടിപ്പള്ളം മൈതാനത്തിന് സമീപത്തുവെച്ചാണ് ബൈക്ക് മോഷണം പോയത്. പിന്നീട് ബൈക്ക് പള്ളത്തടുക്കക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെട്രോള്‍ തീര്‍ന്നതിനാലാണ് ബൈക്ക് ഉപേക്ഷിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ പിടിയിലാവുന്നത്.
മുഹമ്മദ് മന്‍സൂറിനെ മൂന്നുമാസം മുമ്പ് അടക്ക മോഷ്ടിച്ചതിന് ബദിയടുക്ക പൊലീസ് അറസ്റ്റുചെയ്തിരുന്നു. പുഴയില്‍ മാലിന്യം കൊണ്ടു തള്ളിയതിനും മന്‍സൂറിനെതിരെ കേസുണ്ട്.
ബംഗളൂരു ഇന്ദിരാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മോഷ്ടിച്ച ബുള്ളറ്റുമായി മൂന്നുമാസം മുമ്പ് ദീപക്കിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു ദീപക്. തിങ്കളാഴ്ച എറണാകുളത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ബസില്‍ വെച്ചാണ് ദീപക്കിനെ പിടിച്ചത്. പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പള്ളത്തടുക്കയില്‍ വെച്ചാണ് മന്‍സൂറിനെ പിന്തുടര്‍ന്ന് പിടിച്ചത്.
keywords:kasaragod-badiyadukka-bike-stolen-police-arrest
Post a Comment
0 Comments