കുമ്പള (www.evisionnews.in): സി.പി.എം. പ്രവര്‍ത്തകന്റെ ഓട്ടോ അടിച്ച്തകര്‍ത്തതായി പരാതി. കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍ ശാന്തിപ്പള്ളത്തെ താമസക്കാരനുമായ മുഹമ്മദലിയുടെ ഓട്ടോയുടെ മുന്‍ഭാഗത്തെ ഗ്ലാസാണ് തകര്‍ത്തത്. ചൊവ്വാഴ്ച്ച രാവിലെയാണ് ഗ്ലാസ് തകര്‍ത്തനിലയില്‍ കണ്ടത്.
രണ്ടുദിവസം മുമ്പ് മണല്‍ കടത്തിനിടെ ഒരു കാര്‍ കുമ്പള പോലീസ് പിടിച്ചിരുന്നു. ഈ കാര്‍ കേടായതിനെ തുടര്‍ന്ന് മെക്കാനിക്കിനെ കൊണ്ടുവന്ന് മുഹമ്മദലി പോലീസിനെ സഹായിച്ചിരുന്നു. ഇതിന്റെ വിരോധത്തിലാണ് ഓട്ടോ തകര്‍ത്തതെന്ന് സംശയിക്കുന്നതായി മുഹമ്മദലി കുമ്പള പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Post a Comment
0 Comments