മുള്ളേരിയ (www.evisionnews.in): ആറ് വര്‍ഷം മുമ്പ് അപ്രത്യക്ഷയായ വീട്ടമ്മ ബന്ധുക്കളെ തേടിയെത്തി. മീഞ്ചിപദവ് മൈക്കമൂലയിലെ നാരായണ മണിയാണി -അമ്മാളുഞ്ഞി ദമ്പതികളുടെ മകള്‍ ശ്രീദേവി(55)യെയാണ് 2010ല്‍ കാണാതായത്.
വീട്ടുകാര്‍ക്കൊപ്പം നെട്ടണിഗെക്ഷേത്രത്തില്‍ ഉത്സവത്തിന് പോയ ശ്രീദേവിയെ അവിടെ വെച്ചാണ് കാണാതായത്. ഇതു സംബന്ധിച്ച പരാതിയില്‍ ആദൂര്‍ പൊലീസ് കേസ്സെടുത്ത് അന്വേഷിച്ചിരുന്നുവെങ്കിലും എവിടെയും കണ്ടെത്താന്‍ കഴിയാതെ കേസ് അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് ആറുവര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസം ശ്രീദേവി ബന്ധുക്കളെ തേടി എത്തിയത്.
ശ്രീദേവിയെ കാണാതായതിനെക്കുറിച്ച് പറയുന്നതിങ്ങനെ“2010ല്‍ വീട്ടുകാര്‍ക്കൊപ്പം നെട്ടണിഗെ ക്ഷേത്രത്തിലേക്ക് പോയ ശ്രീദേവി വാഹനാപകടത്തില്‍പ്പെടുകയായിരുന്നു. ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ശ്രീദേവിയെ ഇടിച്ച വാഹനത്തിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ഇവരെ പുത്തൂരിലെ ആശുപത്രിയില്‍ എത്തിച്ച് കടന്നുകളയുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീദേവിക്കു ഓര്‍മ്മ ശക്തി നഷ്‌ടപ്പെട്ടു പിന്നീട് ഉഡുപ്പി റോഡരികില്‍ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് അവിടെ ശങ്കരപുരം ആശ്രമത്തില്‍ എത്തിക്കുകയുമായിരുന്നു. പിന്നീടുള്ള ചികിത്സക്കിടയില്‍ ഓര്‍മ്മശക്തി തിരിച്ചുകിട്ടിയപ്പോഴാണ് ശ്രീദേവി കാര്യങ്ങള്‍ ആശ്രമം അധികൃതരോട് പറയുകയും അവരോടൊപ്പം ബന്ധുക്കളെ തേടി എത്തുകയും ചെയ്‌തത്.
ശ്രീദേവിയുടെ ഭര്‍ത്താവ് കൃഷ്‌ണമണിയാണി സുള്ള്യയിലാണ് താമസിച്ചിരുന്നത്. അരുണ ഏകമകളാണ്.
Post a Comment
0 Comments