തൃക്കരിപ്പൂർ (www.evisionnews.in): ഗള്‍ഫിലേക്ക് കടത്താനായി ബംഗ്‌ളൂരുവില്‍ നിന്നും കൊണ്ടുവന്ന 2.800 കിലോ ഗ്രാം കഞ്ചാവുമായി രണ്ടംഗ സംഘം അറസ്റ്റില്‍. കടത്താന്‍ ഉപയോഗിച്ച സ്വിഫ്‌റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാത്രി 9.30 വോടെ തൃക്കരിപ്പൂര്‍ മണിയനേടിയില്‍ വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ ടി പി മൊയ്‌തുവിന്റെ മകന്‍ കെ.പി നൗഷാദ് (28), നീലമ്പത്തെ അഞ്ചില്ലത്ത് കരീമിന്റെ മകന്‍ ശുഹൈബ് (25) എന്നിവരാണ് അറസ്റ്റിലായത്. ഗള്‍ഫിലേക്ക് കടത്താനായി ബംഗ്‌ളൂരുവില്‍ നിന്നാണ് പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നത്. ഇരിട്ടി കൂട്ടുപുഴ വഴി സ്വിഫ്‌റ്റ് കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ചന്തേര എസ് ഐ ഇ അനൂപ്‌കുമാറും സംഘവും തൃക്കരിപ്പൂര്‍ മണിയനേടിയില്‍ എത്തിയത്. ഈ സമയം തന്നെ അവിടെ എത്തിയ സ്വിഫ്‌റ്റ് കാര്‍ കൈകാണിച്ച് നിര്‍ത്തുകയും, പരിശോധനയില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ കഞ്ചാവ് പൊതി കണ്ടെടുക്കുകയും ചെയ്‌തു. അറസ്റ്റ് ചെയ്‌ത പ്രതികളെ ചോദ്യം ചെയ്‌തപ്പോഴാണ് ഗള്‍ഫിലേക്ക് കടത്താനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് ഇവര്‍ മൊഴി നല്‍കിയതത്രെ. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അതിനിടെ ബന്തിയോട് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്‌തു.ബന്തിയോട്, അടുക്കയിലെ എ.സാഹിദി (29)നെയാണ് കുമ്പള എസ്.ഐ. മെല്‍വിന്‍ ജോസ്, പൊലീസുകാരായ ബാബു, രമേശന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്‌തത്. അടുക്കയിലെ സ്വകാര്യക്ലിനിക്കിനു സമീപത്തു കഞ്ചാവുമായി നില്‍ക്കുകയായിരുന്നു സാഹിദെന്നുപൊലീസ് പറഞ്ഞു.
Post a Comment
0 Comments