Type Here to Get Search Results !

Bottom Ad

ബന്തിയോട് വീട് കുത്തിത്തുറന്ന് പണവും ആഭരണവും കവര്‍ന്നു


കുമ്പള (www.evisionnews.in): ബന്തിയോട് വീട് കുത്തിത്തുറന്ന് പണവും ആഭരണവും കവര്‍ന്നതായി പരാതി. കുബണൂരിലെ മൊയ്തീന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 11,000 രൂപയും 9,000 രൂപ വില വരുന്ന മുക്കുപണ്ട ആഭരണങ്ങളും നഷ്ടപ്പെട്ടു. മൊയ്തീനും കുടുംബവും വീട് പൂട്ടി ശനിയാഴ്ച മൈസൂരിലേക്ക് പോയതായിരുന്നു. കഴിഞ്ഞ ദിവസം രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതില്‍ പൂട്ടുകള്‍ പൊളിച്ച നിലയില്‍ കണ്ടത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച പണവും ആഭരണവുമാണ് മോഷണം പോയത്. കുമ്പള പോലീസില്‍ പരാതി നല്‍കി.


Keywords; Kasaragod-news-bandiyod-theft-police-case

Post a Comment

0 Comments

Top Post Ad

Below Post Ad