Type Here to Get Search Results !

Bottom Ad

കേരളപ്പിറവി ആഘോഷത്തില്‍ വി.എസിനെയും ഉമ്മന്‍ചാണ്ടിയേയും ക്ഷണിച്ചില്ല: ഗവര്‍ണറെയും മറന്നു


തിരുവനന്തപുരം (www.evisionnews.in): നിയമസഭാങ്കണത്തിലെ കേരളപ്പിറവി ആഘോഷത്തില്‍ സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവായ വി.എസ് അച്യുതാനന്ദനേയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ക്ഷണിക്കാത്തത് വിവാദമായി. ഗവര്‍ണറെ ഒഴിവാക്കിയതായും ആരോപണമുണ്ട്. പി. സദാശിവത്തെ ക്ഷണിക്കാത്തത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. അതേ സമയം പ്രോട്ടോക്കോള്‍ പ്രശ്നങ്ങള്‍ പരിഗണിച്ചാണ് ഗവര്‍ണറെ ക്ഷണിക്കാതിരുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

കേരളപ്പിറവി ആഘോഷത്തിന്റെ ഉദ്ഘാടനത്തിന് ആദ്യം പ്രധാനമന്ത്രിയെയായിരുന്നു ക്ഷണിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. അങ്ങനെയാണെങ്കില്‍ പ്രോട്ടോകോള്‍ പ്രകാരം ഗവര്‍ണര്‍ക്കും ക്ഷണമുണ്ടാവുമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിക്ക് പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചതോടെ ഗവര്‍ണറെ ക്ഷണിക്കാന്‍ മറക്കുകയായിരുന്നെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള സൂചന. അതേസമയം പ്രമുഖ വ്യക്തികളെ ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ നിലപാടില്‍ ഭരണ പ്രതിപക്ഷഭേദമന്യേ കടുത്ത അതൃപ്തി ഉള്ളതായാണ് വിവരം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad