Type Here to Get Search Results !

Bottom Ad

ഉപ്പളയില്‍ രണ്ട് വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

ഉപ്പള (www.evisionnews.in): വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥികളെ വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി ഉപ്പള മണ്ണംകുഴിയിലാണ് സംഭവം. മണ്ണംകുഴിയിലെ 14ഉം 12ഉം വയസുള്ള രണ്ട് വിദ്യാര്‍ത്ഥികളെയാണ് വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പിന്തുടരുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ഓടി വീട്ടിലെത്തി കാര്യങ്ങള്‍ വീട്ടുകാരോട് പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ചെങ്കിലും വാനിലെത്തിയ സംഘത്തെ കണ്ടെത്താനായില്ല. മഞ്ചേശ്വരം പോലീസ് അന്വേഷിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad