Type Here to Get Search Results !

Bottom Ad

ജനറല്‍ ആശുപത്രിയിലെ മരുന്ന് ക്ഷാമം; ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കി


കാസര്‍കോട് (www.evisionnews.in): ജനറല്‍ ആശുപത്രിയിലെ മരുന്ന് ക്ഷാമത്തിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ഫുഡ് ഗ്രൈന്‍സ് ഡിലേഴ്സ് അസോസിയേഷന്‍ ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കി. പനിയുടെ മരുന്ന് മുതല്‍ ഇന്‍സുലിന്‍വരെ ഒട്ടുമിക്ക മരുന്നുകളും പാവപ്പെട്ട രോഗികള്‍ക്ക് പണം കൊടുത്തു വാങ്ങേണ്ട അവസ്ഥയാണ്. അടിയന്തിരമായി മരുന്നുകള്‍ എത്തിച്ചിട്ടില്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പ്രസിഡണ്ട് കെ. മുഹമ്മദ് വെല്‍ക്കം, ജനറല്‍ സെക്രട്ടറി ടി.എച്ച്. അബ്ദുല്‍ റഹിമാന്‍, ട്രഷറര്‍ അബ്ദുല്‍ ജലീല്‍ ബ്രദേഴ്‌സ് നിവേദനത്തില്‍ ആവശ്യപ്പെട്ടു.



Post a Comment

0 Comments

Top Post Ad

Below Post Ad