Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ അനര്‍ഹര്‍: വിജിലന്‍സ് സംഘം കലക്ടറേറ്റിലെ രേഖകള്‍ പരിശോധിച്ചു


കാസര്‍കോട് (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെന്ന പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് സംഘം കലക്ടറേറ്റിലെ രേഖകള്‍ പരിശോധിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള (പി.സി.കെ) സംരക്ഷണ സമിതി ഭാരവാഹി ബോവിക്കാനത്തെ പി. ഗംഗാധരന്‍ നായര്‍ നല്‍കിയ പരാതിയിലാണ് സി.ഐ പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. 

ജില്ലയിലെ 5500 ആളുകളുടെ ലിസ്റ്റാണ് ഇപ്പോഴുള്ളത്. ഇതില്‍ 1500 ഓളം പേര്‍ അനര്‍ഹരാണെന്നാണ് ഗംഗാധരന്‍ നായര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. അപകടത്തില്‍ പെട്ട് കാലിന് വൈകല്യം സംഭവിച്ചര്‍ വരെ നിലവിലുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉണ്ടെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad