തിരുവന്തപുരം (www.evisionnews.in): കേരളപ്പിറവി ആഘോഷങ്ങളിലേക്ക് ഗവര്‍ണര്‍ പി. സദാശിവത്തെ ക്ഷണിക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. സംസ്ഥാനത്തിന്റെ ഭരണത്തലവനാണ് ഗവര്‍ണര്‍. അദ്ദേഹത്തെ ആഘേഷങ്ങള്‍ക്ക് ക്ഷണിക്കാത്തത് മാന്യതയും മര്യാദയും ഇല്ലാത്ത നടപടിയാണ്. കേരളം പിണറായി വിജയന് സ്ത്രീധനം കിട്ടിയ സ്വത്തല്ല എന്നീ വിമര്‍ശനങ്ങളോടെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം.
ബഹുമാനപ്പെട്ട ഗവര്‍ണ്ണറെ അവഹേളിക്കുക വഴി സര്‍ക്കാര്‍ മുഴുവന്‍ കേരളീയരേയുമാണ് അപമാനിച്ചിരിക്കുന്നത്. തെററ് മനസിലായിട്ടും തിരുത്താന്‍ തയാറാവാത്തത് ധിക്കാരവും അഹങ്കാരവുമാണ്. ഇതിന് നിങ്ങള്‍ മറുപടി പറയേണ്ടിവരും. അധികാരം തലക്കു പിടിച്ചവര്‍ക്കെല്ലാം ജനം മറുപടി നല്‍കിയിട്ടുള്ളത് ചരിത്രമാണുള്ളതെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment
0 Comments